തിരുവനന്തപുരം: ചരിത്രപ്രസിദ്ധമായ പാർവതി പുത്തനാറിന്റെ പുനരുദ്ധാരണത്തിനും സംരക്ഷണത്തിനുമായി വേൾഡ് മലയാളി കൗൺസിൽ (ഡബ്ല്യുഎംസി) സംഘടിപ്പിച്ച വാക്കത്തോൺ തിരുവനന്തപുരത്ത് ജനശ്രദ്ധ നേടി.
തിരുവനന്തപുരം മാസ്കോട്ട് ഹോട്ടൽ അങ്കണത്തിൽ നിന്ന് പുലർച്ചെ 4.30ന് ആരംഭിച്ച പദയാത്രയിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഡബ്ല്യുഎംസി നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.
കോവളം എംഎൽഎ എം. വിൻസന്റ് വാക്കത്തോൺ ഫ്ലാഗ് ഓഫ് ചെയ്തു. ഇന്ത്യ റീജിയൺ വൈസ് ചെയർ സോണൽജിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
തിരുവിതാംകൂർ ഭരണാധികാരികൾ ദീർഘവീക്ഷണത്തോടെ നിർമിച്ച ഈ ജലപാതയെ അതിന്റെ തനിമയോടെ സംരക്ഷിക്കേണ്ടത് വരുംതലമുറയോടുള്ള കടമയാണെന്ന് ഗ്ലോബൽ വൈസ് പ്രസിഡന്റ് (അഡ്മിനിസ്ട്രേഷൻ) ജെയിംസ് കൂടൽ പറഞ്ഞു.